ബിജെപി വീണ്ടും പഞ്ചാബിലെ ജനങ്ങളെ വഞ്ചിച്ചു ; എംപിമാര്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരിച്ച് കെജ്രിവാള്‍
ഓപ്പറേഷന്‍ താമരയാണ് ഇപ്പോള്‍ നടന്നതെന്നും പഞ്ചാബ് സര്‍ക്കാരിനെ അട്ടിമറിക്കനാണ് ബിജെപി ശ്രമിക്കുന്നതെന്നും സഞ്ജയ് സിങ് ആരോപിച്ചു.
രാഘവ് ഛദ്ദ അടക്കമുള്ള ഏഴ് രാജ്യസഭ എംപിമാര്‍ ആം ആദ്മി പാര്‍ട്ടി വിട്ടതിന് പിന്നില്‍ ബിജെപിയുടെ ഇടപെടലാണെന്ന് ആരോപിച്ച് രാജ്യസഭ എം പി സഞ്ജയ് സിങും രംഗത്തെത്തി.
പഞ്ചാബില്‍ നിന്നുള്ള രാജ്യസഭ എംപിമാര്‍ ആം ആദ്മി പാര്‍ട്ടി (എഎപി) വിട്ട് ബിജെപിയില്‍ ചേരുന്നതില്‍ പ്രതികരിച്ച് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാള്‍. ബിജെപി വീണ്ടും പഞ്ചാബിലെ ജനങ്ങളെ വഞ്ചിച്ചുവെന്നാണ് കെജ്രിവാള്‍ പറയുന്നത്. എക്‌സ് പോസ്റ്റിലൂടെയാണ് കെജ്രിവാള്‍ പ്രതികരണം നടത്തിയത്.
രാഘവ് ഛദ്ദ അടക്കമുള്ള ഏഴ് രാജ്യസഭ എംപിമാര്‍ ആം ആദ്മി പാര്‍ട്ടി വിട്ടതിന് പിന്നില്‍ ബിജെപിയുടെ ഇടപെടലാണെന്ന് ആരോപിച്ച് രാജ്യസഭ എം പി സഞ്ജയ് സിങും രംഗത്തെത്തി. ബിജെപിയുടെ ഓപ്പറേഷന്‍ താമരയാണ് ഇപ്പോള്‍ നടന്നതെന്നും പഞ്ചാബ് സര്‍ക്കാരിനെ അട്ടിമറിക്കനാണ് ബിജെപി ശ്രമിക്കുന്നതെന്നും സഞ്ജയ് സിങ് ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചാണ് ബിജെപി ഓപ്പറേഷന്‍ താമര നടപ്പിലാക്കിയതെന്നും അദേഹം പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അശോക് മിത്തലിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തിയത് ചൂണ്ടിക്കാട്ടിയാണ് സഞ്ജയ് സിങ് ബിജെപിയുടെ നീക്കങ്ങളെ കുറിച്ച് പറഞ്ഞത്.