30 ഓളം പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ  ബിജെപി കൗണ്‍സിലറുടെ മകൻ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ ഗോവയിലെ ബിജെപി കൗണ്‍സിലറുടെ മകൻ അറസ്റ്റില്‍. കക്കോറയിലെ മധേഗല്‍ നിവാസിയായ സോഹം നായിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

 

പ്രായപൂർത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല വീഡിയോകള്‍ റെക്കോർഡ് ചെയ്യുകയും ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പനാജി: പ്രായപൂർത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ ഗോവയിലെ ബിജെപി കൗണ്‍സിലറുടെ മകൻ അറസ്റ്റില്‍. കക്കോറയിലെ മധേഗല്‍ നിവാസിയായ സോഹം നായിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

പ്രായപൂർത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല വീഡിയോകള്‍ റെക്കോർഡ് ചെയ്യുകയും ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസ് സ്റ്റേഷന് പുറത്ത് നാട്ടുകാർ തടിച്ചുകൂടിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.

പൊലീസ് അന്വേഷണത്തില്‍ സംഭവങ്ങള്‍ നടക്കുമ്പോള്‍ പ്രതിയായ 20 വയസ്സുള്ള സോഹം സുശാന്ത് നായികും ഇരകളും പ്രായപൂർത്തിയാകാത്തവരായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

 ഭാരതീയ ന്യായ സംഹിത, വിവരസാങ്കേതിക വിദ്യാ നിയമം, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമം, ഗോവ കുട്ടികളുടെ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് സോഹാമിനെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.