ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

. മുന്‍മന്ത്രി അനില്‍ വിജ് അംബാല കന്റോണ്‍മെന്റില്‍ നിന്നും മത്സരിക്കും.

 

 ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 67 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി നയാബ് സിങ് സൈനി ലാഡ്വയില്‍ നിന്ന് മത്സരിക്കും. മുന്‍മന്ത്രി അനില്‍ വിജ് അംബാല കന്റോണ്‍മെന്റില്‍ നിന്നും മത്സരിക്കും.


അംബാല മേയറും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ശര്‍മ്മയുടെ ഭാര്യ ശക്തി റാണി ശര്‍മ്മ കല്‍കയില്‍ നിന്നും ജനവിധി തേടും. ജസീക ലാല്‍ വധക്കേസ് പ്രതി മനു ശര്‍മ്മയുടെ അമ്മയാണ് ശക്തി റാണി. രതിയയില്‍ നിന്ന് സുനിത ദഗ്ഗല്‍ ജനവിധി തേടും. ഗ്യാന്‍ ചന്ദ് ഗുപ്ത പഞ്ചുഗുളയില്‍ നിന്നും ഭവ്യ ബിഷ്ണോയ് ആരംപൂരില്‍ നിന്നും മത്സരിക്കും.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ശ്രുതി ചൗധരി തോഷം മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക. മേഹം മണ്ഡലത്തില്‍ നിന്ന് ദീപക് ഹൂഡയും ബദ്ലി മണ്ഡലത്തില്‍ നിന്നും ഓം പ്രകാശ് ദന്‍കറും മത്സരിക്കും. 67 അംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എട്ട് വനിതകളാണുള്ളത്.