പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ്;  തൃണമൂല്‍ കോണ്‍ഗ്രസ് കൃത്രിമം കാണിച്ചതായി ബിജെപി

പശ്ചിമ ബംഗാള്‍  രണ്ടാം ഘട്ട  നിയമസഭ തെരഞ്ഞെടുപ്പിനിടെ  തൃണമൂല്‍  കോണ്‍ഗ്രസ് കൃത്രിമം കാണിച്ചതായി ബിജെപി. സൗത്ത് 24 പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറിലും ഫല്‍തയിലും നിരവധി പോളിങ് ബൂത്തുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ ബിജെപിയുടെ ബട്ടണ്‍ ടേപ്പ് ഒട്ടിച്ച് മറച്ചതായി ബിജെപി ആരോപിച്ചു. ക്രമക്കേട് നടന്ന മണ്ഡലങ്ങളില്‍ റീ പോളിങ് വേണമെന്നാണ് ബിജെപിയുടെ ആവശ്യം.

 

 കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍  രണ്ടാം ഘട്ട  നിയമസഭ തെരഞ്ഞെടുപ്പിനിടെ  തൃണമൂല്‍  കോണ്‍ഗ്രസ് കൃത്രിമം കാണിച്ചതായി ബിജെപി. സൗത്ത് 24 പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറിലും ഫല്‍തയിലും നിരവധി പോളിങ് ബൂത്തുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ ബിജെപിയുടെ ബട്ടണ്‍ ടേപ്പ് ഒട്ടിച്ച് മറച്ചതായി ബിജെപി ആരോപിച്ചു. ക്രമക്കേട് നടന്ന മണ്ഡലങ്ങളില്‍ റീ പോളിങ് വേണമെന്നാണ് ബിജെപിയുടെ ആവശ്യം.

എന്നാല്‍ ബിജെപിയുടെ ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് തള്ളി. ഇത് തെരഞ്ഞടുപ്പ് കമ്മീഷന്റെ പരാജയമാണ് കാണിക്കുന്നതെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. ഡയമണ്ട് ഹാര്‍ബറിലും ഫല്‍തയിലും റീ പോളിങ് വേണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു. ഇവിഎം ടേപ്പ് കൊണ്ട് മറിച്ച ദൃശ്യങ്ങളും ബിജെപി പുറത്തുവിട്ടു. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന എല്ലാ ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആവശ്യപ്പെട്ടു. അതേസമയം, ഇവിഎമ്മില്‍ ബിജെപിയുടെ ചിഹ്നത്തില്‍ ടേപ്പ് ഒട്ടിച്ചത് യാഥാര്‍ഥ്യമെങ്കില്‍ റീ പോളിങ് നടത്തുമെന്ന് പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.