ബിറ്റ്കോയിൻ തട്ടിപ്പ് : എംഎൽഎ എൻ എ ഹാരിസിൻ്റെ മകൻ മുഹമ്മദ് നാലാപ്പാടിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി
ബിറ്റ്കോയിൻ തട്ടിപ്പ് കേസിൽ എംഎൽഎ എൻ എ ഹാരിസിൻ്റെ മകന് കുരുക്ക്. കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. മുഹമ്മദ് നാലാപ്പാട് കള്ളപ്പണം വെളുപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ ഇഡി വ്യക്തമാക്കുന്നത്. മുംബൈയിൽ ഉള്ള സുഹൃത്തിനെ കൂട്ടുപിടിച്ചാണ് കള്ളപ്പണം വെളുപ്പിച്ചത്. കേസിൽ ഹാരിസിന്റെ മകനും ശ്രീക്കിയും ഉൾപ്പെടെയുള്ളവരുടെ പങ്ക് ഇഡി വിശദീകരിക്കുന്നുണ്ട്.
Jun 10, 2026, 16:20 IST
ബെംഗളൂരു: ബിറ്റ്കോയിൻ തട്ടിപ്പ് കേസിൽ എംഎൽഎ എൻ എ ഹാരിസിൻ്റെ മകന് കുരുക്ക്. കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. മുഹമ്മദ് നാലാപ്പാട് കള്ളപ്പണം വെളുപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ ഇഡി വ്യക്തമാക്കുന്നത്. മുംബൈയിൽ ഉള്ള സുഹൃത്തിനെ കൂട്ടുപിടിച്ചാണ് കള്ളപ്പണം വെളുപ്പിച്ചത്. കേസിൽ ഹാരിസിന്റെ മകനും ശ്രീക്കിയും ഉൾപ്പെടെയുള്ളവരുടെ പങ്ക് ഇഡി വിശദീകരിക്കുന്നുണ്ട്.
നേരത്തെ ഇഡി എൻ.എ. ഹാരിസിന്റെ വീട്ടിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് മകനെതിരെയുള്ള കേസ് ഹാരിസിന് തിരിച്ചടിയാകുന്നത്. കേസിൽ മുഹമ്മദ് നാലാപ്പാടിന് ഇഡി വീണ്ടും നോട്ടീസ് നൽകും. നേരത്തെ രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല.