പിറന്നാൾ ആഘോഷം ദുരന്തത്തിൽ അവസാനിച്ചു ; ഓടുന്ന കാറിൽ ഐടി മാനേജർ കൂട്ടബലാത്സംഘത്തിനിരയായി

ഐടി കമ്പനി മാനേജരെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്തു. സ്വകാര്യ ഐടി കമ്പനി മാനേജരെ കമ്പനി മാനേജരും എക്സിക്യൂട്ടിവ് ഹെഡിന്റെ ഭർത്താവും ചേർന്നാണ് പീഡിപ്പിച്ചത്. പീഡനം നടക്കുമ്പോൾ എക്സിക്യൂട്ടീവ് ഹെഡും കാറിൽ ഉണ്ടായിരുന്നതായി ഇരയായ മാനേജർ പറഞ്ഞു. 3 പ്രതികളെയും ബുധനാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു.
 

രാജസ്ഥാനിലെ ഉദയ്പൂരിൽ ഐടി കമ്പനി മാനേജരെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്തു. സ്വകാര്യ ഐടി കമ്പനി മാനേജരെ കമ്പനി മാനേജരും എക്സിക്യൂട്ടിവ് ഹെഡിന്റെ ഭർത്താവും ചേർന്നാണ് പീഡിപ്പിച്ചത്. പീഡനം നടക്കുമ്പോൾ എക്സിക്യൂട്ടീവ് ഹെഡും കാറിൽ ഉണ്ടായിരുന്നതായി ഇരയായ മാനേജർ പറഞ്ഞു. 3 പ്രതികളെയും ബുധനാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു.

ശനിയാഴ്ച്ച രാത്രി കമ്പനി സിഇഒയുടെ പിറന്നാൽ ആഘോഷത്തിന് ശേഷമാണ് സംഭവം നടന്നത്. പാർട്ടി അവസാനിച്ച ശേഷം താമസസ്ഥലത്ത് എത്തിക്കാം എന്ന് വാ​ഗ്ദാനം നൽകി വനിത എക്സിക്യൂട്ടീവ് യുവതിയെ കാറിൽ കയറ്റി കൊണ്ട് പോയി. യാത്രാമധ്യേ, പ്രതി ഒരു കടയിൽ നിന്ന് സിഗരറ്റ് പോലുള്ള എന്തെങ്കിലും വാങ്ങി ഇരയ്ക്ക് നൽകി. അത് കഴിച്ചയുടനെ അവൾ ബോധരഹിതയായി വീണു എന്നാണ് ആരോപണം. ആ അവസ്ഥയിൽ, രണ്ട് പ്രതികളും അവളെ കൂട്ടബലാത്സംഗം ചെയ്തു. പിറ്റേന്ന് രാവിലെയാണ് സംഭവം അവൾക്ക് മനസ്സിലായത്. പീഡനം നടനെന്ന് സംശയം തോന്നിയ യുവതി സഞ്ചരിച്ച കാറിന്റെ ഡാഷ് ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അതിക്രമം നടന്നതായി സ്ഥിരീകരിച്ചത് തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

മൂന്ന് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉദയ്പൂർ പോലീസ് സൂപ്രണ്ട് യോഗേഷ് ഗോയൽ പറഞ്ഞു.