'പ്രസവം കൂടുംതോറും സമ്മാനതുകയും കൂടും' ; ഹിന്ദു സ്ത്രീകൾക്ക് സമ്മാനം പ്രഖ്യാപിച്ച് ഹിന്ദു രക്ഷാദൾ

 ഇന്ത്യ ഒരു ഇസ് ലാമിക രാജ്യമാകുന്നത് തടയാൻ ഹിന്ദു സ്ത്രീകൾ കൂടുതൽ പ്രസവിക്കണമെന്ന ആവശ്യവുമായി ഹിന്ദു രക്ഷാദൾ പ്രവർത്തകർ. കൂടുതൽ പ്രസവിക്കുന്ന ഹിന്ദു സ്ത്രീകൾക്ക് ഹിന്ദുത്വ സംഘം സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. 
 

 ന്യൂഡൽഹി: ഇന്ത്യ ഒരു ഇസ് ലാമിക രാജ്യമാകുന്നത് തടയാൻ ഹിന്ദു സ്ത്രീകൾ കൂടുതൽ പ്രസവിക്കണമെന്ന ആവശ്യവുമായി ഹിന്ദു രക്ഷാദൾ പ്രവർത്തകർ. കൂടുതൽ പ്രസവിക്കുന്ന ഹിന്ദു സ്ത്രീകൾക്ക് ഹിന്ദുത്വ സംഘം സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. 

നാല് കുട്ടികളെ പ്രസവിക്കുന്നവർക്ക് 21000 രൂപയും അഞ്ച് പ്രസവിക്കുന്നവർക്ക് 31000 രൂപയും സംഘടന നൽകുമെന്ന് ഹിന്ദു രക്ഷാ ദൾ നേതാവ് പിങ്കി ചൗധരി എക്‌സിൽ പങ്കുവച്ച് വീഡിയോയിൽ പറയുന്നു. 'സനാതന ധർമം സംരക്ഷിക്കാൻ, ജനസംഖ്യ വർധിപ്പിക്കു' എന്നതാണ് ഹിന്ദു രക്ഷാ ദൾ മുന്നോട്ട് വക്കുന്ന മുദ്രാവാക്യം.