റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു

തകരാര്‍ മൂലം വിമാനത്തിന്റെ മടക്കയാത്ര 15 മണിക്കൂറിലേറെ വൈകും. ഇ കെ 517 എന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്.

 

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി വിമാനത്തില്‍ പക്ഷിയിടിക്കുന്ന സംഭവങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വര്‍ദ്ധിക്കുന്നുണ്ട്.

റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന വിമാനത്തിലാണ് ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3.10ന് പക്ഷിയിടിച്ചത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ പക്ഷിയിടിച്ച് എമിറൈറ്റ്‌സിന്റെ ബോയിംഗ് 777-300 വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്.

തകരാര്‍ മൂലം വിമാനത്തിന്റെ മടക്കയാത്ര 15 മണിക്കൂറിലേറെ വൈകും. ഇ കെ 517 എന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്. നാളെ രാവിലെ ഏഴ് മണിയോടെ തകരാര്‍ പരിഹരിച്ച് മടങ്ങാനാവുമെന്ന പ്രതീക്ഷയാണ് വിമാന കമ്പനി പങ്കുവച്ചത്. ക്രൂ അംഗങ്ങള്‍ അടക്കം 357 പേരാണ് സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് നേരിട്ട കാലതാമസത്തില്‍ ഖേദം പ്രകടിപ്പിച്ച വിമാനകമ്പനി താമസ സൌകര്യമടക്കമുള്ളവ ഏര്‍പ്പാടാക്കിയതായും വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി വിമാനത്തില്‍ പക്ഷിയിടിക്കുന്ന സംഭവങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വര്‍ദ്ധിക്കുന്നുണ്ട്.