വന്യജീവി സങ്കേതത്തില്‍നിന്നും ചാടിയ കാണ്ടാമൃഗത്തിന്റെ ആക്രമണം; ബൈക്ക് യാത്രികന് ദാരുണാന്ത്യം; വീഡിയോ
അസമില്‍ കാണ്ടാമൃഗത്തിന്റെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മോരിഗാവ് ജില്ലയിലെ പോബിതോറ വന്യജീവി സങ്കേതത്തില്‍നിന്ന് പുറത്തുചാടിയ കാണ്ടാമൃഗത്തിന്റെ ആക്രമണത്തിൽ കാംരുപ് ജില്ലാ സ്വദേശിയായ സദ്ദാം ഹുസൈന്‍ (37) ആണ് കൊല്ലപ്പെട്ടത്.
Updated: Sep 30, 2024, 16:17 IST
ഗുവാഹത്തി: അസമില്‍ കാണ്ടാമൃഗത്തിന്റെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മോരിഗാവ് ജില്ലയിലെ പോബിതോറ വന്യജീവി സങ്കേതത്തില്‍നിന്ന് പുറത്തുചാടിയ കാണ്ടാമൃഗത്തിന്റെ ആക്രമണത്തിൽ കാംരുപ് ജില്ലാ സ്വദേശിയായ സദ്ദാം ഹുസൈന്‍ (37) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം.
കാണ്ടാമൃഗം തനിക്കുനേരെ പാഞ്ഞടുക്കുന്നത് കണ്ട സദ്ദാം ബൈക്കില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു എന്നാല്‍ കാണ്ടാമൃഗം പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആളുകള്‍ ശബ്ദമുണ്ടാക്കി കാണ്ടാമൃഗത്തെ തുരത്താന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.