മംഗളൂരുവിൽ  ബൈക്ക് യാത്രികനെ  തടഞ്ഞുനിർത്തി വെട്ടിക്കൊന്നു

മംഗളൂരുവിനടുത്ത തൊക്കോട്ടു മേല്‍പ്പാലത്തില്‍ ബൈക്ക് യാത്രികനെ  തടഞ്ഞുനിർത്തി വെട്ടിക്കൊന്നു.വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.ഉള്ളാള്‍ ഉച്ചിലക്കടുത്ത മുള്ളുഗുഡ്ഡെ നിവാസി ടാബ്‌ലെറ്റ് ആരിഫ് എന്ന ആരിഫ് ഹുസൈനാണ് (42)കൊല്ലപ്പെട്ടത്

 

കാർ നിറുത്തി കാത്തിരുന്ന സംഘം, ബൈക്ക് ഫ്ലൈഓവറില്‍ തടഞ്ഞുനിർത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു

മംഗളൂരു: മംഗളൂരുവിനടുത്ത തൊക്കോട്ടു മേല്‍പ്പാലത്തില്‍ ബൈക്ക് യാത്രികനെ  തടഞ്ഞുനിർത്തി വെട്ടിക്കൊന്നു.വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.ഉള്ളാള്‍ ഉച്ചിലക്കടുത്ത മുള്ളുഗുഡ്ഡെ നിവാസി ടാബ്‌ലെറ്റ് ആരിഫ് എന്ന ആരിഫ് ഹുസൈനാണ് (42)കൊല്ലപ്പെട്ടത്. ആരിഫ്  മോട്ടോർ സൈക്കിളില്‍ മംഗളൂരുവിലേക്ക് മീൻ കച്ചവടത്തിനായി പോവുകയായിരുന്നു.

കാർ നിറുത്തി കാത്തിരുന്ന സംഘം, ബൈക്ക് ഫ്ലൈഓവറില്‍ തടഞ്ഞുനിർത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ ആരിഫ് കൊല്ലപ്പെട്ടു.2022 മെയില്‍ കൊലപാതക ശ്രമത്തില്‍ നിന്നും ആരിഫ് രക്ഷപ്പെട്ടിരുന്നു. 

ഡെപ്യൂട്ടി പൊലീസ് കമീഷണർ മിഥുന്റെ നേതൃത്വത്തില്‍ പൊലീസ് സംഘങ്ങള്‍ സംഭവസ്ഥലം സന്ദർശിച്ച്‌ പരിശോധന നടത്തി. അക്രമികള്‍ ഉപയോഗിച്ചതായി കരുതുന്ന കാർ വെള്ളിയാഴ്ച വൈകിട്ട് വിട്ടല്‍ല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബുഡോളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.