പൊതു ശ്മശാനത്തിലേക്ക് വഴി നിഷേധിച്ചു ; ബിഹാറിൽ ദളിത് വയോധികയുടെ മൃതദേഹം സംസ്കാരം നടത്തിയത് റോഡിൽ
ബിഹാറിൽ പൊതു ശ്മശാനത്തിലേക്ക് വഴി നിഷേധിച്ചതിനെ തുടർന്ന് ദളിത് വയോധികയുടെ മൃതദേഹം റോഡിൽ സംസ്കരിച്ചു. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ജപ്കി ദേവിയുടെ (91) മൃതദേഹമാണ് റോഡിൽ സംസ്കരിച്ചത്. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും നീതി ലഭിച്ചില്ലെന്നും ബന്ധുക്കൾ പ്രതികരിച്ചു.
Feb 2, 2026, 15:00 IST
പാട്ന: ബിഹാറിൽ പൊതു ശ്മശാനത്തിലേക്ക് വഴി നിഷേധിച്ചതിനെ തുടർന്ന് ദളിത് വയോധികയുടെ മൃതദേഹം റോഡിൽ സംസ്കരിച്ചു. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ജപ്കി ദേവിയുടെ (91) മൃതദേഹമാണ് റോഡിൽ സംസ്കരിച്ചത്. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും നീതി ലഭിച്ചില്ലെന്നും ബന്ധുക്കൾ പ്രതികരിച്ചു.
പ്രദേശിക കടയുടമകൾ വഴിമുടക്കിയതിനാൽ പൊതു ശ്മശാനത്തിലേക്ക് പോകാൻ സാധിച്ചില്ലെന്നും നിരവധി തവണ ചോദിച്ചിട്ടും വഴി നൽകാൻ തയ്യാറായില്ലെന്നും കുടുംബം പറഞ്ഞു. മൃതദേഹം സംസ്കരിക്കാൻ വേറെ മാർഗം ഇല്ലാതതിനാലാണ് റോഡിൽ സംസ്കാരം നടത്തിയത്തെന്ന് ജപ്കി ദേവിയുടെ മകൻ സങ്കീത് മാഞ്ചി പറഞ്ഞു.