ബിഹാര്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ; പത്രിക നല്‍കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ മഹാസഖ്യം
മത്സരിക്കുന്ന മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു.
ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിലെ സീറ്റു വിഭജനം ഇനിയും പൂര്‍ത്തിയാക്കാനായിട്ടില്ല.
ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പത്രിക നല്‍കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ മഹാസഖ്യം.
മത്സരിക്കുന്ന മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു.ഘടക കക്ഷികളും ഇന്ന് പ്രഖ്യാപിച്ചേക്കും. ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കും. നവംബര്‍ ആറിനാണ് 121 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ്.
ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിലെ സീറ്റു വിഭജനം ഇനിയും പൂര്‍ത്തിയാക്കാനായിട്ടില്ല. ലാലുപ്രസാദ് യാദവ് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും, സീറ്റു കിട്ടാത്തവര്‍ ദില്ലി എഐസിസി ആസ്ഥാനത്ത് പ്രതിഷേധിച്ചതും മഹാസഖ്യത്തില്‍ കല്ലുകടിക്ക് ഇടയാക്കിയിട്ടുണ്ട്. ധാരണയായ ചില സീറ്റുകളില്‍ പത്രിക നല്‍കാനായത് മാത്രമാണ് ആശ്വാസം.