യുവതിയുടെ നിഖാബ് വലിച്ചുമാറ്റിയ ബിഹാർ മുഖ്യമന്ത്രി മാപ്പ് പറയണം ; ജാവേദ് അക്തർ

 

മുസ്ലീം വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുനീക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഡോക്ടറോട് നിരുപാധികം മാപ്പ് പറയണമെന്ന് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. 

പർദ്ദ എന്ന ആശയത്തോട് താൻ ശക്തമായി വിയോജിക്കുന്ന ആളാണെങ്കിലും നിതീഷ് കുമാറിന്റെ പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.