ബീഹാർ നിയമസഭ തെരഞ്ഞെടുപ്പ് :  മുസ്ലീംങ്ങൾക്ക് 40 സീറ്റുകൾ നൽകുമെന്ന് പ്രശാന്ത് കിഷോർ

പാട്ന: നടക്കാനിരിക്കുന്ന ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 40 സീറ്റുകൾ മുസ്ലീംങ്ങൾക്ക് നൽകുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ജൻ സൂരജ് അധ്യക്ഷനുമായ പ്രശാന്ത് കിഷോർ.
 
പാട്ന: നടക്കാനിരിക്കുന്ന ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 40 സീറ്റുകൾ മുസ്ലീംങ്ങൾക്ക് നൽകുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ജൻ സൂരജ് അധ്യക്ഷനുമായ പ്രശാന്ത് കിഷോർ.

സംസ്ഥാന ജനസംഖ്യയിൽ 19 ശതമാനമുള്ള മുസ്​ലിം വിഭാഗത്തിന് ബീഹാർ നിയമസഭയിലെ പ്രാതിനിധ്യം 19 എം.എൽ.എമാർ മാത്രമാണ്. എന്നാൽ, ജൻ സൂരജ് പാർട്ടി മുസ്​ലിംകൾക്ക് 40 സീറ്റുകൾ നീക്കിവെക്കുമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.

ജൻ സൂരജിന് നേതൃത്വം നൽകുന്ന 25 പേരിൽ അഞ്ചോളം പേർ മുസ്ലീങ്ങളാണെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി. മുസ്ലീം വോട്ട് വാങ്ങുന്ന ജെ.ഡി.യുവും ആർ.ജെ.ഡിയും കോൺഗ്രസും മതിയായ പ്രാതിനിധ്യമോ വികസനമോ അവർക്ക് നൽകുന്നില്ല.

ജനസംഖ്യാനുപാതികമായി എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കും. തെരഞ്ഞെടുപ്പിൽ ടിക്കറ്റ് വിതരണത്തിൽ മാത്രമല്ല സർക്കാറിലും മതിയായ മുസ്​ലിം പ്രാതിനിധ്യം ഉറപ്പാക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.