ഭോപ്പാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ 52 കിലോ സ്വർണ ബിസ്ക്കറ്റും 10 കോടി രൂപയും
വനത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഇന്നോവ കാറിൽ 52 കിലോ സ്വർണ ബിസ്ക്കറ്റും 10 കോടി രൂപയും കണ്ടെത്തി. ആദായ നികുതി വകുപ്പും
ഭോപ്പാൽ : വനത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഇന്നോവ കാറിൽ 52 കിലോ സ്വർണ ബിസ്ക്കറ്റും 10 കോടി രൂപയും കണ്ടെത്തി. ആദായ നികുതി വകുപ്പും ലോകായുക്താ പൊലീസും സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് സ്വർണവും പണവും പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും കണ്ടെത്തിയത്.
സംഭവത്തിനു പിന്നിൽ രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും ആണെന്നാണ് ആരോപണം. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ മുൻ കോൺസ്റ്റബിളായ സൗരഭ് ശർമയുടെ സഹായിയുടെ കാറാണ് ഇതെന്ന് പൊലീസ് കണ്ടെത്തിയുണ്ട്. തുടർന്ന് ലോകായുക്ത സംഘം ഭോപ്പാലിലെ അരേര കോളനിയിലുള്ള ശർമയുടെ വീട്ടിൽ റെയ്ഡ് നടത്തി. പരിശോധനയില്‍ ഒരു കോടിയിലധികം രൂപയും അരക്കിലോ സ്വർണവും വജ്രവും വെള്ളിക്കട്ടികളും സ്വത്ത് സമ്പാദന രേഖകളും കണ്ടെത്തി.
പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ത്രിശൂൽ കൺസ്ട്രക്ഷൻസ് ഉടമ രാജേഷ് ശർമ അടക്കമുള്ളവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ശർമയുടെ പത്തോളം ലോക്കറുകളും 5 ഏക്കർ ഭൂമി വാങ്ങിയതിൻ്റെ രേഖകളും കണ്ടെടുത്തു. കെട്ടിട നിർമാതാക്കൾക്കിടയിൽ നടത്തിയ റെയ്ഡിൽ മൂന്ന് കോടി രൂപയും ലക്ഷങ്ങളുടെ സ്വർണാഭരണങ്ങളും ഭൂമിയും സ്വത്തും സമ്പാദിച്ചതുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് പിടിച്ചെടുത്തു.