ബംഗളൂരുവില്‍ യുവതിയെയും മാതാപിതാക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിച്ചു
സുമലതയുടെ അമ്മ മഞ്ജമ്മയുടെ പരിക്ക് ഗുരുതരമെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
Mar 8, 2026, 14:11 IST
പരിക്കേറ്റ മൂന്ന് പേരും ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
തരബനഹള്ളിയില്‍ യുവതിയെയും മാതാപിതാക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിച്ചു. സംഭവത്തില്‍ പ്രതിയായ പാണ്ഡുരംഗ എന്ന ചന്ദ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച നടന്ന നടുക്കുന്ന ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് പേരും ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പെണ്‍സുഹൃത്തായ സുമലതയെയും മാതാപിതാക്കളെയുമാണ് ചന്ദ്രു ആക്രമിച്ചത്. സുമലതയും ചന്ദ്രുവും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. മറ്റൊരു യുവതിയുമായി ചന്ദ്രു ബന്ധം സ്ഥാപിച്ചത് സുമലത ചോദ്യം ചെയ്തു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം. സുമലതയുടെ അമ്മ മഞ്ജമ്മയുടെ പരിക്ക് ഗുരുതരമെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.