ബെംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി
സെപ്റ്റംബര്‍ 11 മുതല്‍ ഇലക്ട്രോണിക് സിറ്റി ഫ്‌ലൈഓവറിലും ഇരുചക്ര വാഹന വിലക്കേര്‍പ്പെടുത്തി.
പൊതുജനങ്ങളുടെ സുരക്ഷയും സുഗമമായ ഗതാഗതവും ലക്ഷ്യമിട്ടാണ് ബെംഗളൂരു ട്രാഫിക് പൊലീസിന്റെ നടപടി.
റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മൂന്ന് പ്രധാന ഫ്‌ലൈഓവറുകളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡ് എലിവേറ്റഡ് കോറിഡോറില്‍ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള വിലക്ക് വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ബിജിഎസ് ഫ്‌ലൈഓവര്‍, പീന്യ എലിവേറ്റഡ് കോറിഡോര്‍, സില്‍ക്ക് ബോര്‍ഡിനെയും രാഗിഗുഡ്ഡയെയും ബന്ധിപ്പിക്കുന്ന ഡബിള്‍ ഡെക്കര്‍ ഫ്‌ലൈഓവര്‍ എന്നിവിടങ്ങളിലും വിവിധ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ സിസിടിവി ക്യാമറകളിലൂടെ നിരീക്ഷിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷയും സുഗമമായ ഗതാഗതവും ലക്ഷ്യമിട്ടാണ് ബെംഗളൂരു ട്രാഫിക് പൊലീസിന്റെ നടപടി.
സെപ്റ്റംബര്‍ 11 മുതല്‍ ഇലക്ട്രോണിക് സിറ്റി ഫ്‌ലൈഓവറിലും ഇരുചക്ര വാഹന വിലക്കേര്‍പ്പെടുത്തി. ബെംഗളൂരുവിലെ മൂന്ന് ഫ്‌ലൈഓവറുകളിലും എലിവേറ്റഡ് കോറിഡോറുകളിലും പ്രത്യേക വിഭാഗം വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.