ബെംഗളൂരുവിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി
രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ, ബിസിനസ് തടസ്സപ്പെട്ടതിനെത്തുടർന്ന് ബെംഗളൂരുവിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി. ബെളഗാവി ജില്ലയിലെ ഹുക്കേരി സ്വദേശിയായ രാമു ഹല്ലൂരി (50) ആണ് മരിച്ചത്.
Mar 25, 2026, 19:06 IST
രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ, ബിസിനസ് തടസ്സപ്പെട്ടതിനെത്തുടർന്ന് ബെംഗളൂരുവിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി. ബെളഗാവി ജില്ലയിലെ ഹുക്കേരി സ്വദേശിയായ രാമു ഹല്ലൂരി (50) ആണ് മരിച്ചത്. ബെംഗളൂരു ടൗണിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം ‘ഹനുമാൻ ഹോട്ടൽ’ നടത്തിവരികയായിരുന്നു ഇദ്ദേഹം. വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ കടുത്ത ക്ഷാമം മൂലം ഒരാഴ്ചയായി ഹോട്ടൽ അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് രാമുവിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോട്ടൽ പ്രവർത്തനം നിലച്ചതോടെ കെട്ടിടത്തിന്റെ വാടക നൽകാനോ വായ്പകളുടെ തിരിച്ചടവ് നടത്താനോ കഴിയാത്ത അവസ്ഥയിലായിരുന്നു ഇദ്ദേഹമെന്ന് പറയപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നാണ് പ്രാഥമിക വിവരം.