തമിഴ്നാട്ടിൽ ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 3 പേർക്ക് ദാരുണാന്ത്യം
ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 3 പേർക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ആല്വാര്പേട്ടിലായിരുന്നു സംഭവം. ബാറിന്റെ ഒന്നാം നിലയുടെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
Mar 29, 2024, 10:31 IST
ചെന്നൈ: ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 3 പേർക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ആല്വാര്പേട്ടിലായിരുന്നു സംഭവം. ബാറിന്റെ ഒന്നാം നിലയുടെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
ബാറിന്റെ പ്രവര്‍ത്തന സമയത്തിലായിരുന്നു അപകടം ഉണ്ടായത്.
ബാറിനോട് ചേര്‍ന്ന് മെട്രോയുടെ നിര്‍മാണ പ്രവൃത്തി നടക്കുന്നുണ്ടായിരുന്നു. ഇതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.