ബാങ്ക് ഓഫ് ബറോഡയിൽ 837 ഒഴിവുകൾ

ബാങ്ക് ഓഫ് ബറോഡയുടെ വെൽത്ത് മാനേജ്‌മെന്റ് സർവീസസ് വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 837 ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് ഹെഡ്, ഹെഡ് ഇൻവെസ്റ്റ്‌മെന്റ്, ടെറിട്ടറി ഹെഡ്, ഇൻവെസ്റ്റ്‌മെന്റ് പ്രോഡക്ട് മാനേജർ, സീനിയർ റിലേഷൻഷിപ്പ് മാനേജർ എന്നീ തസ്തികകളിലാണ് നിയമനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 7 ആണ്.

സീനിയർ റിലേഷൻഷിപ്പ് മാനേജർ തസ്തികയിൽ 791 ഒഴിവുകളും ടെറിട്ടറി ഹെഡ് തസ്തികയിൽ 35 ഒഴിവുകളുമാണുള്ളത്. കൂടാതെ ഗ്രൂപ്പ് ഹെഡ് തസ്തികയിൽ 8 ഒഴിവുകളും, ഇൻവെസ്റ്റ്‌മെന്റ് പ്രോഡക്ട് മാനേജർ തസ്തികയിൽ 2 ഒഴിവുകളും, ഹെഡ് ഇൻവെസ്റ്റ്‌മെന്റ് തസ്തികയിൽ ഒരു ഒഴിവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓരോ തസ്തികയ്ക്കും അനുസരിച്ച് പ്രവൃത്തിപരിചയവും നിശ്ചിത സർട്ടിഫിക്കേഷനുകളും ആവശ്യമാണ്. മാനേജ്‌മെന്റ് യോഗ്യതകൾ അഭികാമ്യമാണ്.

2026 നവംബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്. തസ്തിക അനുസരിച്ച് 24 മുതൽ 50 വയസ്സുവരെയാണ് പ്രായപരിധി. എസ്‌സി/എസ്ടി, ഒബിസി, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും. തസ്തികകൾക്ക് നിശ്ചിത ശമ്പളം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യോഗ്യതയും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കിയാണ് പ്രതിഫലം നിശ്ചയിക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ച് വർഷത്തേക്കാണ് കരാർ നിയമനം; നിബന്ധനകൾക്ക് വിധേയമായി കാലാവധി അഞ്ച് വർഷം കൂടി നീട്ടാവുന്നതാണ്.

ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാർക്ക് 850 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി, ഭിന്നശേഷിക്കാർ, അർഹരായ വിമുക്തഭടന്മാർ, വനിതകൾ എന്നിവർക്ക് 175 രൂപ മതി. താൽപ്പര്യമുള്ളവർ ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ bankofbaroda.bank.in സന്ദർശിക്കുക. കരിയർ വിഭാഗത്തിലെ ‘Current Opportunities’ തുറന്ന് പരസ്യ നമ്പർ BOB/HRM/REC/ADVT/2026/20 കണ്ടെത്തി വിജ്ഞാപനം വായിച്ച ശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.