അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം വിവാദം ; ജീവനക്കാർ സിസിടിവി ക്യാമറകളുടെ കണ്ണുമറച്ചാണു കോടികൾ തട്ടിയെടുത്തതെന്ന് പോലീസ്
അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്ന ജീവനക്കാർ സിസിടിവി ക്യാമറകളുടെ കണ്ണുമറച്ചാണു കോടികൾ തട്ടിയെടുത്തതെന്ന് പോലീസ്. ബാങ്കുകളിൽ നിക്ഷേപിക്കുന്ന തുക കുറഞ്ഞപ്പോഴാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾക്കു സംശയമുണ്ടായത്. ഇതോടെ പണം എണ്ണുന്നിടത്തു ക്യാമറകൾ സ്ഥാപിച്ചു.
Jun 27, 2026, 18:26 IST

ഒരു കാണിക്ക വഞ്ചിയിൽ ഏഴു ലക്ഷം രൂപവരെ ഉണ്ടാകാറുണ്ട്. എന്നാൽ ചില ആഴ്ചകളിൽ 500 രൂപാനോട്ടുകളുടെ കെട്ടുകളിൽ കുറവ് കണ്ടെത്തി. ഒരു ജീവനക്കാരൻ ക്യാമറയ്ക്കു മുന്നിൽ നിന്ന് ക്യാമറ മറച്ചാണ് പണം അടിച്ചുമാറ്റിയത്. നോട്ടുകെട്ടുകളിൽ അധിക നോട്ടുകൾ തിരുകിക്കയറ്റി. ഉദ്യോഗസ്ഥർ നോട്ടുകൾ എണ്ണാതെ കെട്ടുകൾ മാത്രം എണ്ണിയാണ് വൗച്ചർ തയാറാക്കിയത്. ഈ പണം ബാങ്കിലേക്ക് എത്തിക്കുന്നതിനിടയിൽ പ്രതികൾ നോട്ടുകൾ കൈക്കലാക്കുകയാണു ചെയ്തിരുന്നത്.