അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള ;  പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിര്‍ണ്ണായക വിവരങ്ങളെന്ന് സൂചന

പ്രതികളുടെ സ്വത്ത് ഇടപാടുകളെക്കുറിച്ചും പ്രത്യേകസംഘം അന്വേഷിക്കുന്നുണ്ട്.

 

ക്ഷേത്രത്തിലെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ പ്രതികളുടെ മൊബൈല്‍ഫോണുകളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായി. പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിര്‍ണ്ണായക വിവരങ്ങളുണ്ടെന്നാണ് സൂചന. ക്ഷേത്രത്തിലെ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പ്രതികളുടെ സ്വത്ത് ഇടപാടുകളെക്കുറിച്ചും പ്രത്യേകസംഘം അന്വേഷിക്കുന്നുണ്ട്.

അതിനിടെ, ക്ഷേത്ര ട്രസ്റ്റിന്റെ ഭൂമി ഇടപാടുകളിലും ക്രമക്കേടുകള്‍ നടന്നതായാണ് വിവരം. ട്രസ്റ്റ് വാങ്ങി ഭൂമികളില്‍ കേസില്‍പെട്ട ഭൂമികളും ഉള്‍പ്പെടുന്നുണ്ട്. ഇതില്‍ അന്വേഷണത്തിന്റെ ഭാഗമായി ട്രസ്റ്റിന് ഭൂമി വിറ്റവരുടെയും മൊഴിയെടുത്തു.