അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസ് ; കാണിക്ക എണ്ണിയവര്‍ സ്ഥിരമായി പണം മോഷ്ടിച്ച് കടത്തിയതായും റിപ്പോര്‍ട്ട്
അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസ് ; കാണിക്ക എണ്ണിയവര്‍ സ്ഥിരമായി പണം മോഷ്ടിച്ച് കടത്തിയതായും റിപ്പോര്‍ട്ട്
കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ഇന്നലെ രാത്രി തന്നെ ചോദ്യം ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം.
Jun 26, 2026, 07:56 IST
പണം കൈകാര്യം ചെയ്യാന്‍ എസ്ബിഐ നിയോഗിച്ച സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരുടെ പങ്കും അന്വേഷിച്ചു വരികയാണ്.
അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. കാണിക്ക എണ്ണിയവര്‍ സ്ഥിരമായി പണം മോഷ്ടിച്ച് കടത്തിയെന്നും സിസിടിവി ദൃശ്യങ്ങളില്‍ ഇതിന് വ്യക്തമായ തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. പണം കൈകാര്യം ചെയ്യാന്‍ എസ്ബിഐ നിയോഗിച്ച സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരുടെ പങ്കും അന്വേഷിച്ചു വരികയാണ്.
അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ഇന്നലെ രാത്രി തന്നെ ചോദ്യം ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. കേസില്‍ ഇതുവരെ എട്ട് പേരാണ് അറസ്റ്റിലായത്. ഉന്നതരുടെ പങ്കിനെക്കുറിച്ചിള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിയുടെ അനുയായി ടിന്നു യാദവും പിടിയിലായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടിന്നു യാദവിന്റെ കൈയില്‍ നിന്നും ഭണ്ഡാര താക്കോലുകള്‍ കണ്ടെടുത്തെന്ന് റിപോര്‍ട്ടുകള്‍ വന്നിരുന്നു