അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട്; പ്രതികളുടെ ഭൂമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം
അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട്; പ്രതികളുടെ ഭൂമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം
ഭൂമി ഇടപാടുകള്‍ പരിശോധിക്കുകയാണ് എസ്ഐടി ലക്ഷ്യമിടുന്നത്.
അറസ്റ്റിലായ 8 പേരുമായി ബന്ധമുള്ള 20 പേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടത്തുക
അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ നിര്‍ണായക നീക്കവുമായ് പ്രത്യേക അന്വേഷണ സംഘം. പ്രതികളുടെ ഭൂമി ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് നീക്കം. അറസ്റ്റിലായ 8 പേരുമായി ബന്ധമുള്ള 20 പേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടത്തുക. ഇവര്‍ നടത്തിയ ഭൂമി ഇടപാടുകള്‍ പരിശോധിക്കുകയാണ് എസ്ഐടി ലക്ഷ്യമിടുന്നത്.
വിശദാംശങ്ങള്‍ കണ്ടെത്താന്‍ ജില്ലാ റവന്യൂ വകുപ്പിനോട് എസ്ഐടി ആവശ്യപ്പെട്ടു. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് വേണ്ടി നിലവില്‍ നിരീക്ഷണത്തിലുള്ള 20 പേര്‍ ഭൂമി ഇടപാടുകള്‍ നടത്തി എന്നാണ് സംശയം. പ്രതികള്‍ നടത്തിയ ഭൂമി ഇടപാടുകള്‍ ക്ഷത്രത്തില്‍ നിന്ന് മോഷ്ടിച്ച പണം കൊണ്ടാണോ എന്ന് കണ്ടെത്തുകയാണ് എസ്ഐടി ലക്ഷ്യമിടുന്നത്. റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ ഭൂമികള്‍ കണ്ടുകെട്ടാനും നീക്കം നടക്കുന്നുണ്ട്. പ്രദേശത്തെ ബ്രോക്കര്‍മാരെ എസ്ഐടി ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്.