അയോധ്യ സംഭാവനാ തട്ടിപ്പ്: ട്രസ്റ്റ് മേധാവി ചമ്പത് റായി രാജിവെച്ചു
അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ് കേസില്‍ എസ്‌ഐടി അന്വേഷണത്തിനിടെ രാജിവെച്ച് ട്രസ്റ്റ് മേധാവി ചമ്പത് റായി. ട്രസ്റ്റംഗമായ അനില്‍ മിശ്രയും രാജിക്കത്ത് കൈമാറി. എസ്‌ഐടി റിപ്പോര്‍ട്ടിന് പിന്നാലെയാണ് രാജി.
200 കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് അയോധ്യയില്‍ നടന്നെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ് കേസില്‍ എസ്‌ഐടി അന്വേഷണത്തിനിടെ രാജിവെച്ച് ട്രസ്റ്റ് മേധാവി ചമ്പത് റായി. ട്രസ്റ്റംഗമായ അനില്‍ മിശ്രയും രാജിക്കത്ത് കൈമാറി. എസ്‌ഐടി റിപ്പോര്‍ട്ടിന് പിന്നാലെയാണ് രാജി.
ഇരുവര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. 200 കോടിയില്‍ അധികം രൂപയുടെ തട്ടിപ്പ് അയോധ്യയില്‍ നടന്നെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യക അന്വേഷണ സംഘം സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അതേസമയം അയോധ്യ തട്ടിപ്പില്‍ എട്ട് പ്രതികളെയും യുപി പൊലീസ് പിടികൂടിയിരുന്നു.എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ മൂന്ന് ജീവനക്കാരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചമ്പത് റായിയുടെ അടുത്ത സഹായി അടക്കം എട്ട് ജീവനക്കാരാണ് കേസിലെ പ്രതികള്‍