വിവാഹാഭ്യര്‍ത്ഥന നിരസിച്ച ഓട്ടോ ഡ്രൈവറെ പെട്രോളൊഴിച്ച് തീക്കൊളുത്തി; നില ഗുരുതരം
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഓട്ടോ ഡ്രൈവറെ കാമുകിയും കുടുംബവും ചേര്‍ന്ന് തീക്കൊളുത്തി.80 ശതമാനം പൊള്ളലേറ്റ യുവാവിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വരൂപ് നഗറിലാണ് സംഭവം നടന്നത്.
ഭര്‍ത്താവ് മരിച്ച ഷബ്നവും ചാന്‍ന്ദും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഷബ്നവുമായുള്ള വിവാഹത്തിന് ചാന്ദ് വിസമ്മതിച്ചതാണ് ദാരുണമായ അക്രമത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.
ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഓട്ടോ ഡ്രൈവറെ കാമുകിയും കുടുംബവും ചേര്‍ന്ന് തീക്കൊളുത്തി.80 ശതമാനം പൊള്ളലേറ്റ യുവാവിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്വരൂപ് നഗറിലാണ് സംഭവം നടന്നത്.
സ്വരൂപ് നഗര്‍ സ്വദേശിയായ ചാന്ദ് (25) ആണ് ആക്രമിക്കപ്പെട്ടത്. ഭര്‍ത്താവ് മരിച്ച ഷബ്നവും ചാന്‍ന്ദും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഷബ്നവുമായുള്ള വിവാഹത്തിന് ചാന്ദ് വിസമ്മതിച്ചതാണ് ദാരുണമായ അക്രമത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.
വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഓട്ടോ ഓടിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ചാന്ദിനെ ഷബ്നവും മാതാവും സഹോദരനും അടങ്ങുന്ന സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി. വിവാഹത്തെച്ചൊല്ലി ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും, തുടര്‍ന്ന് ചന്ദിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു.