മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു;  നടൻ ഇമ്രാൻ ഖാന് രാജ്യം വിടാൻ നിർദേശം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയില്‍ സമരമുഖത്തുണ്ടായിരുന്ന ബോളിവുഡ് താരം ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന് നിർദേശം. ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്നാണ് മുംബൈ പൊലീസ് അറിയിച്ചിരിക്കുന്നത്. 

 

പ്രതിഷേധ പരിപാടിക്കിടയിൽ, പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിച്ചുകൊണ്ടല്ല താൻ അവിടെ എത്തിയതെന്നും, മറിച്ച് മുംബൈയിൽ താമസിക്കുന്ന ഒരാൾ എന്ന നിലയിലാണ് താൻ പങ്കെടുത്തതെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു.

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയില്‍ സമരമുഖത്തുണ്ടായിരുന്ന ബോളിവുഡ് താരം ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന് നിർദേശം. ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്നാണ് മുംബൈ പൊലീസ് അറിയിച്ചിരിക്കുന്നത്. 

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ പദവിയുള്ള ഇമ്രാൻ ഖാൻ, മുംബൈ സെൻട്രലിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് സിജെപിയെ പിന്തുണച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തുവെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ പരാതിപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി.

പ്രതിഷേധ പരിപാടിക്കിടയിൽ, പ്രത്യേക ആവശ്യങ്ങളൊന്നും ഉന്നയിച്ചുകൊണ്ടല്ല താൻ അവിടെ എത്തിയതെന്നും, മറിച്ച് മുംബൈയിൽ താമസിക്കുന്ന ഒരാൾ എന്ന നിലയിലാണ് താൻ പങ്കെടുത്തതെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. താൻ ഒരു സംഘടനയുമായും ബന്ധപ്പെട്ടിട്ടില്ലെന്നും, വ്യക്തിപരമായ നിലയിലാണ് പങ്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു