ടൈഗർ ഷ്റോഫിനെതിരായ ആക്രമണം; ലക്ഷ്യമിട്ടിരുന്നത് സൽമാൻ ഖാനെ

ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിന് എതിരെ ആക്രമണം നടത്തിയ കൊലയാളി സംഘം കൂടുതൽ താരങ്ങളെ ലക്ഷ്യമിട്ടിരുന്നതായി കണ്ടെത്തൽ.ഷൂട്ടർമാർ ആദ്യം ലക്ഷ്യമിട്ടിരുന്നത് ബോളിവുഡ് താരം സൽമാൻ ഖാനെയാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

 

സൽമാൻ ഖാന്‍റെ കനത്ത സുരക്ഷാ സന്നാഹങ്ങൾ കാരണം പ്രതികൾ പദ്ധതി മാറ്റി ടൈഗർ ഷറോഫിനെ ലക്ഷ്യമിടുകയായിരുന്നു

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിന് എതിരെ ആക്രമണം നടത്തിയ കൊലയാളി സംഘം കൂടുതൽ താരങ്ങളെ ലക്ഷ്യമിട്ടിരുന്നതായി കണ്ടെത്തൽ.ഷൂട്ടർമാർ ആദ്യം ലക്ഷ്യമിട്ടിരുന്നത് ബോളിവുഡ് താരം സൽമാൻ ഖാനെയാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

എന്നാൽ സൽമാൻ ഖാന്‍റെ കനത്ത സുരക്ഷാ സന്നാഹങ്ങൾ കാരണം പ്രതികൾ പദ്ധതി മാറ്റി ടൈഗർ ഷറോഫിനെ ലക്ഷ്യമിടുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് മുംബൈ ജൂഹുവിൽ വെച്ചാണ് ടൈഗർ ഷറോഫിന് നേരെ ആക്രമണം ഉണ്ടായത്. 

അതേസമയം, ടൈഗർ ഷ്റോഫിനെ വെടിവെച്ച സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെക്കൂടി ഡൽഹി പൊലീസ് സ്പെഷ്യൽ സെല്‍ പിടികൂടി. ഹരിയാനയിലെ സോണിപത്ത് ജില്ലയിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ രണ്ടുപേർ സ്ത്രീകളാണ്. കുനാൽ (21), സുമിത് (19), രാധ (23), ബബിത (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി.

പ്രതികൾക്ക് ആയുധങ്ങൾ വിതരണം ചെയ്തവരാണ് ഇവർ. അറസ്റ്റിലായ സ്ത്രീകള്‍ ലോറൻസ് ബിഷ്‌ണോയി സംഘത്തിനുവേണ്ടി ആയുധങ്ങൾ കൈമാറ്റം ചെയ്യാൻ നിയോഗിക്കപ്പെട്ടിരുന്നു എന്നാണ് വിവരം. ഇവരാണ് ആയുധങ്ങളുമായി ഹരിയാനയിൽ നിന്ന് മുംബൈയിലേക്ക് പോയത്. വെടിവെപ്പുമായി ബന്ധമുള്ള മൂന്ന് പേരെ ഇന്നലെ പിടികൂടിയിരുന്നു.