കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
കരിങ്കടലില്‍ ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. റഷ്യന്‍ തീരത്തു കൂടി സഞ്ചരിക്കുന്നതിനിടെയാണ് എംവി ഒമോര്‍ഫി എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്
Updated: Jul 25, 2026, 10:56 IST
റഷ്യന്‍ തീരത്തു കൂടി സഞ്ചരിക്കുന്നതിനിടെയാണ് എംവി ഒമോര്‍ഫി എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്.
തെഹ്‌റാന്‍: കരിങ്കടലില്‍ ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. റഷ്യന്‍ തീരത്തു കൂടി സഞ്ചരിക്കുന്നതിനിടെയാണ് എംവി ഒമോര്‍ഫി എന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്.
വിദേശ കാര്യ മന്ത്രാലയമാണ് വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്. ജൂലൈ 18നായിരുന്നു ആക്രമണം. മൂന്ന് ഇന്ത്യക്കാരടക്കം 10 പേരാണ് കപ്പലിലുണ്ടായിരുന്നത്. മറ്റ് രണ്ട് ഇന്ത്യക്കാർ സുരക്ഷിതമാണെന്നാണ് വിവരം.
കൊല്ലപ്പെട്ട നാവികന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹോര്‍മൂസിലും ഒരു ഇന്ത്യന്‍ കപ്പലിന് നേരെ ആക്രമണമുണ്ടായിരുന്നു. 28 ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നത്. അതില്‍ എല്ലാവരും സുരക്ഷിതരാണെന്ന് സ്ഥിരീകരണവുമുണ്ടായിരുന്നു.