ബിഹാറില്‍ ഗംഗാനദിയില്‍ ബോട്ട് മുങ്ങി 14 മരണം

ബിഹാറിലെ ഹാജിപൂരില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ 14 ആയി. മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. ഇന്നലെ രാത്രിയായിരുന്നു റാംപൂര്‍ ശ്യാംചന്ദ് ഗ്രാമത്തിന് സമീപം ഗംഗാ നദിയില്‍ അപകടമുണ്ടായത്.

 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

പട്‌ന: ബിഹാറിലെ ഹാജിപൂരില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ 14 ആയി. മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. ഇന്നലെ രാത്രിയായിരുന്നു റാംപൂര്‍ ശ്യാംചന്ദ് ഗ്രാമത്തിന് സമീപം ഗംഗാ നദിയില്‍ അപകടമുണ്ടായത്. പത്തോളം പേരെ രക്ഷപ്പെടുത്തായിട്ടുണ്ട്. ഇതില്‍ ആറ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

നദിക്കപ്പുറത്തുള്ള രാംപൂര്‍ ശ്യാംചന്ദ് ഗ്രാമത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. വൈശാലി ജില്ലയിലെ രാഘോപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമിത ഭാരത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് ബോട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും സഹായം നല്‍കും.