ആദ്യം പ്രധാനമന്ത്രി പദം ഏറ്റെടുക്കാമെന്ന് സമ്മതിക്കേണ്ടി വന്നിരുന്നു, സമ്മര്‍ദത്തിന് വഴങ്ങരുതെന്ന് രാഹുലും പ്രിയങ്കയും ആവശ്യപ്പെട്ടു ; വെളിപ്പെടുത്തി സോണിയ ഗാന്ധി
സഖ്യകക്ഷി നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ആദ്യം പ്രധാനമന്ത്രി പദം ഏറ്റെടുക്കാമെന്ന് സമ്മതിക്കേണ്ടി വന്നിരുന്നു.
2004ലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ സഖ്യകക്ഷി നേതാക്കളില്‍ നിന്ന് കടുത്ത സമ്മര്‍ദം നേരിടേണ്ടി വന്നതായും അവര്‍ പറഞ്ഞു.
2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കുമുമ്പ് തന്നെ പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായി സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതേ നിലപാടാണ് ആഗ്രഹിച്ചിരുന്നതെന്നും സോണിയ ഗാന്ധി വെളിപ്പെടുത്തി. 2004ലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ സഖ്യകക്ഷി നേതാക്കളില്‍ നിന്ന് കടുത്ത സമ്മര്‍ദം നേരിടേണ്ടി വന്നതായും അവര്‍ പറഞ്ഞു.
സഖ്യകക്ഷി നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ആദ്യം പ്രധാനമന്ത്രി പദം ഏറ്റെടുക്കാമെന്ന് സമ്മതിക്കേണ്ടി വന്നിരുന്നു. എന്നാല്‍, സമ്മര്‍ദത്തിന് വഴങ്ങരുതെന്ന് രാഹുലും പ്രിയങ്കയും ആവശ്യപ്പെട്ടതായി സോണിയ ഗാന്ധി വ്യക്തമാക്കി. തന്റെ ഉള്ളില്‍ രണ്ട് ചിന്തകള്‍ തമ്മില്‍ കടുത്ത സംഘര്‍ഷം നിലനിന്നിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. പ്രധാനമന്ത്രി പദം ഏറ്റെടുത്തിരുന്നെങ്കില്‍ തന്റെ വിദേശ പൗരത്വം ബിജെപിയും ആര്‍എസ്എസും രാജ്യത്ത് ഭിന്നത സൃഷ്ടിക്കാന്‍ ഉപയോഗിക്കുമായിരുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.