അസമില്‍ കോണ്‍ഗ്രസ് എംപി ബിജെപിയില്‍
അസമില്‍ അടുത്തമാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ന്യൂഡല്‍ഹിയിലെ വസതിയില്‍ നടന്ന ചടങ്ങിലാണ് ബോര്‍ഡോലോയ് ബിജെപിയുടെ ഭാഗമായത്.
അസമിലെ നഗാവില്‍ നിന്നുള്ള ലോക്സഭ എംപി പ്രദ്യുത് ബോര്‍ഡോലോയ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് 24 മണിക്കൂറിനുള്ളിലാണ് പ്രദ്യുത് ബിജെപിയില്‍ ചേര്‍ന്നത്. അസമില്‍ അടുത്തമാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ന്യൂഡല്‍ഹിയിലെ വസതിയില്‍ നടന്ന ചടങ്ങിലാണ് ബോര്‍ഡോലോയ് ബിജെപിയുടെ ഭാഗമായത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയ, വിദേശകാര്യസഹമന്ത്രി പബിത്ര മാര്‍ഗരീറ്റ, മറ്റ് ബിജെപി നേതാക്കള്‍ അടക്കം ചടങ്ങില്‍ പങ്കെടുത്തു. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ശശി തരൂര്‍ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവരിക എന്നത് തന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് പ്രദ്യുതും പറഞ്ഞു. പതിനാറാം വയസില്‍ പാര്‍ട്ടിയുടെ ഭാഗമായതാണ്. തന്റെ ജീവിതം ഇത്തരത്തില്‍ മാറിമറിയാന്‍ കാരണമായത് പാര്‍ട്ടിയാണ്. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ നിന്ന് നേരിട്ടത് കടുത്ത അപമാനമാണ്, പ്രദ്യുത് പറഞ്ഞു.