ഏഷ്യൻ പാരാ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് നീരജ് യാദവ് ജീവനൊടുക്കി
ഏഷ്യൻ പാരാ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവും ഇന്ത്യയുടെ പ്രമുഖ പാരാ-അത്ലറ്റുമായ നീരജ് യാദവ് (42) വിഷം കഴിച്ച് ജീവനൊടുക്കി. ഡൽഹിയിലെ സ്വന്തം വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. എ55 (F55) വിഭാഗത്തിൽ മത്സരിച്ചിരുന്ന നീരജ് യാദവിന് ഡോപ്പിങ് ആരോപണത്തെ തുടർന്ന് വിലക്ക് നേരിടേണ്ടി വന്നിരുന്നു. വിലക്ക് കാരണം ഈ മാസം ഐച്ചി-നഗോയയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ന്യൂഡൽഹി: ഏഷ്യൻ പാരാ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവും ഇന്ത്യയുടെ പ്രമുഖ പാരാ-അത്ലറ്റുമായ നീരജ് യാദവ് (42) വിഷം കഴിച്ച് ജീവനൊടുക്കി. ഡൽഹിയിലെ സ്വന്തം വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. എ55 (F55) വിഭാഗത്തിൽ മത്സരിച്ചിരുന്ന നീരജ് യാദവിന് ഡോപ്പിങ് ആരോപണത്തെ തുടർന്ന് വിലക്ക് നേരിടേണ്ടി വന്നിരുന്നു. വിലക്ക് കാരണം ഈ മാസം ഐച്ചി-നഗോയയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ഏഴാം വയസ്സിൽ പോളിയോ ബാധിച്ച് ശരീരം തളർന്ന നീരജ് യാദവ്, വീൽചെയർ ടെന്നീസിലൂടെയാണ് കായികരംഗത്തേക്ക് എത്തിയത്. പിന്നീട് പാരാ-അത്ലറ്റിക്സിലേക്ക് മാറുകയായിരുന്നു. ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ തുടങ്ങിയ ഇനങ്ങളിലാണ് അദ്ദേഹം മത്സരിച്ചിരുന്നത്. 2018-ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ ജാവലിൻ ത്രോയിലും, 2023-ൽ ഹാങ്ഷൂവിൽ നടന്ന ഗെയിംസിൽ ജാവലിൻ ത്രോ, ഡിസ്കസ് ത്രോ എന്നിവയിലുമായി നീരജ് മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട്. നീരജിന്റെ മരണം കായികലോകത്തിന് വലിയ നഷ്ടവും തികച്ചും ദൗർഭാഗ്യകരവുമാണെന്ന് ഇന്ത്യൻ പാരാ-അത്ലറ്റിക്സ് ടീം ഹെഡ് കോച്ച് എസ്. സത്യനാരായണൻ പ്രതികരിച്ചു.