ബംഗാളില്‍ ബിജെപിയെ വളര്‍ത്തുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് അസദുദ്ദീന്‍ ഒവൈസി
അതിര്‍ത്തി സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തുകളിക്കുകയാണെന്നും ഇതില്‍ എന്തുകൊണ്ടാണ് കൃത്യമായ നടപടികള്‍ ഉണ്ടാവാത്തതെന്നും അദ്ദേഹം ചോദിച്ചു.
അനധികൃത കുടിയേറ്റ വിഷയത്തില്‍ ബിജെപിയുടെ നിലപാടിനെ ചോദ്യം ചെയ്ത ഒവൈസി, ബംഗ്ലാദേശി-സ്വീഡിഷ് എഴുത്തുകാരി തസ്ലീമ നസ്റിനെ തിരിച്ചയക്കാന്‍ ബിജെപിയെ വെല്ലുവിളിച്ചു.
ബംഗാളില്‍ ബിജെപി വളര്‍ച്ചയ്ക്ക് കളമൊരുക്കിയത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് എഐഎംഐഎം അധ്യക്ഷനും ലോക്സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസി. തൃണമൂല്‍ കോണ്‍ഗ്രസ് കാരണമാണ് ബിജെപിക്ക് ബംഗാളില്‍ പ്രവേശനം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അനധികൃത കുടിയേറ്റ വിഷയത്തില്‍ ബിജെപിയുടെ നിലപാടിനെ ചോദ്യം ചെയ്ത ഒവൈസി, ബംഗ്ലാദേശി-സ്വീഡിഷ് എഴുത്തുകാരി തസ്ലീമ നസ്റിനെ തിരിച്ചയക്കാന്‍ ബിജെപിയെ വെല്ലുവിളിച്ചു. കുടിയേറ്റക്കാരുടെ കാര്യത്തില്‍ ബിജെപിക്ക് അത്രയും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആദ്യം തസ്ലീമ നസ്റിനെയാണ് പുറത്താക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്തുകളിക്കുകയാണെന്നും ഇതില്‍ എന്തുകൊണ്ടാണ് കൃത്യമായ നടപടികള്‍ ഉണ്ടാവാത്തതെന്നും അദ്ദേഹം ചോദിച്ചു.
മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ തങ്ങളെ വെറും 'വോട്ട് ബാങ്ക്' ആയി കാണുന്നതിന് പകരം തങ്ങളുടെ പ്രശ്‌നങ്ങള്‍ ആത്മാര്‍ത്ഥമായി പ്രതിനിധീകരിക്കുന്ന നേതൃത്വത്തെയാണ് ആഗ്രഹിക്കുന്നതെന്ന് ഒവൈസി കൂട്ടിച്ചേര്‍ത്തു. പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ കഴിവുള്ള നേതാക്കളെയാണ് മുസ്ലീങ്ങള്‍ ഇപ്പോള്‍ തിരയുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്ക് അനുമതി നിഷേധിച്ച പ്രാദേശിക അധികാരികളുടെ നടപടി പക്ഷപാതപരമാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രാദേശിക ഒബ്സര്‍വര്‍മാരുടെ ഈ മുന്‍വിധിയുള്ള സമീപനം കാരണമാണ് അനുമതി ലഭിക്കാത്തതെന്നും, മണ്ഡലങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന നഗരപ്രശ്‌നങ്ങളോ വികസന മുരടിപ്പോ ആരും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് മെയ് 29-നാണ് നടക്കുക. വോട്ടെണ്ണല്‍ മെയ് 4-ന് നടക്കും.