എഴുന്നേല്‍ക്കുന്നതിനിടെ അരയില്‍ സൂക്ഷിച്ച തോക്ക് പൊട്ടി ; യുവാവ് മരിച്ചു

ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് മരണം സംഭവിക്കുന്നത്.

 

അരയില്‍ സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. വയറ്റിലാണ് വെടിയുണ്ട തുളച്ചുകയറിയത്

പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയില്‍ അരയില്‍ സൂക്ഷിച്ച തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു. വിദേശത്തു നിന്ന് അടുത്തിടെ നാട്ടിലെത്തിയ ധനി സുച്ച സിങ് ഗ്രാമത്തില്‍ നിന്നുള്ള ഹര്‍പിന്ദര്‍ സിങ് എന്ന സോനുവാണ് മരിച്ചത്. 30 വയസായിരുന്നു .തിങ്കളാഴ്ചയാണ് സംഭവം.


വീട്ടിലെ സോഫയില്‍ ഇരിക്കുകയായിരുന്ന ഹര്‍പീന്ദര്‍ എഴുന്നേല്‍ക്കുന്നതിനിടെ അരയില്‍ സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. വയറ്റിലാണ് വെടിയുണ്ട തുളച്ചുകയറിയത്. ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഈ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയാണ് മരണം സംഭവിക്കുന്നത്.
അപകടത്തിന്റെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഹര്‍പിന്ദറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. സംസ്‌കാരം പൂര്‍ത്തിയായിട്ടുണ്ട്. വിവാഹിതനായ ഹര്‍പീന്ദറിന് രണ്ടു വയസ്സുള്ള ഒരു മകളുമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.