'അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന് ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ ഹൈകോടതിയുടെ മനോവീര്യം തകരില്ല' : സുപ്രീംകോടതി

ഡ​ൽ​ഹി മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​ബി.​ഐ കേ​സി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന് ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ ഹെ​കോ​ട​തി​യു​ടെ മ​നോ​വീ​ര്യം ത​ക​രു​മെ​ന്ന് പ​റ​യേ​ണ്ടെ​ന്ന് സി.​ബി.​ഐ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​നോ​ട് സു​പ്രീം​കോ​ട​തി. ഈ ​നി​രീ​ക്ഷ​ണ​ത്തോ​ടെ ജാ​മ്യം ആ​വ​ശ്യ​പ്പെ​ട്ട് കെ​ജ്രി​വാ​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ജ​സ്റ്റി​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ഉ​ജ്ജ​ൽ ഭൂ​യാ​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ച് വി​ധി പ​റ​യാ​ൻ മാ​റ്റി
 

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​ബി.​ഐ കേ​സി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന് ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ ഹെ​കോ​ട​തി​യു​ടെ മ​നോ​വീ​ര്യം ത​ക​രു​മെ​ന്ന് പ​റ​യേ​ണ്ടെ​ന്ന് സി.​ബി.​ഐ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ലി​നോ​ട് സു​പ്രീം​കോ​ട​തി. ഈ ​നി​രീ​ക്ഷ​ണ​ത്തോ​ടെ ജാ​മ്യം ആ​വ​ശ്യ​പ്പെ​ട്ട് കെ​ജ്രി​വാ​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ജ​സ്റ്റി​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ഉ​ജ്ജ​ൽ ഭൂ​യാ​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ച് വി​ധി പ​റ​യാ​ൻ മാ​റ്റി.

സു​പ്രീം​കോ​ട​തി കെ​ജ്രി​വാ​ളി​ന് ജാ​മ്യം ന​ൽ​കി​യാ​ൽ അ​ത് ഹൈ​കോ​ട​തി​യു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​മെ​ന്ന് ഇ.​ഡി​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​സ്.​വി. രാ​ജു ബോ​ധി​പ്പി​ച്ച​പ്പോ​ഴാ​ണ് സു​പ്രീം​കോ​ട​തി ആ ​വാ​ദം ത​ള്ളി​ക്ക​ള​ഞ്ഞ​ത്.

എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ കെ​​ജ്രി​വാ​ളി​ന് സു​പ്രീം​കോ​ട​തി നേ​ര​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​തേ വി​ഷ​യ​ത്തി​ൽ സി.​ബി.​ഐ​യും കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത​തി​നാ​ൽ അ​ദ്ദേ​ഹം ജ​യി​ലി​ൽ തു​ട​രു​ക​യാ​ണ്.

ഇ.​ഡി കേ​സി​ൽ ജാ​മ്യം കി​ട്ടു​മെ​ന്ന് മു​ൻ​കൂ​ട്ടി​ക്ക​ണ്ട് കെ​ജ്രി​വാ​ൾ ജ​യി​ൽ മോ​ചി​ത​നാ​കാ​തി​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ ‘ഇ​ൻ​ഷു​റ​ൻ​സ് അ​റ​സ്റ്റാ’​ണി​തെ​ന്ന ഹൈ​കോ​ട​തി​യി​ലെ വാ​ദം അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഷേക് സി​ങ്‍വി സു​പ്രീം​കോ​ട​തി​യി​ലും ആ​വ​ർ​ത്തി​ച്ചു.