ജയിലിലാക്കപ്പെട്ട കാലത്ത് കേന്ദ്ര സർക്കാർ തന്നെ തകർക്കാൻ ശ്രമിച്ചു : അരവിന്ദ് കെജ്രിവാൾ

ഡൽ​ഹി മദ്യനയ അഴിമതിക്കേസിൽ ജയിലിലാക്കപ്പെട്ട കാലത്ത് കേന്ദ്ര സർക്കാർ തന്നെ തകർക്കാൻ ശ്രമിച്ചുവെന്ന് മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ.

 

ഡൽ​ഹി: ഡൽ​ഹി മദ്യനയ അഴിമതിക്കേസിൽ ജയിലിലാക്കപ്പെട്ട കാലത്ത് കേന്ദ്ര സർക്കാർ തന്നെ തകർക്കാൻ ശ്രമിച്ചുവെന്ന് മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ജയിലിൽ കഴിഞ്ഞ കാലത്ത് മാനസികമായും ശാരീരികമായും കേന്ദ്രസർക്കാർ തന്നെ പീഡിപ്പിച്ചു.ഹരിയാന തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.

‘കേന്ദ്ര സർക്കാർ എന്നെ മാനസികമായും ശാരീരികമായും പ്രയാസപ്പെടുത്തി. ഞാനൊരു പ്രമേഹ രോ​ഗിയാണ്. പ്രതിദിനം നാല് ഇൻസുലിൻ മരുന്നുകളും ആവശ്യമാണ്. എന്നാൽ അവരെനിക്ക് മരുന്നുകൾ നിഷേധിച്ചു. അവർക്കെന്നെ തകർക്കണമായിരുന്നു. പക്ഷേ ഞാൻ ഹരിയാനയിൽ നിന്നാണെന്ന് അവർക്കറിയില്ലായിരിക്കണം. കാരണം ഹരിയാനയിൽ നിന്നുള്ള ഒരാളെ തകർക്കുക അസാധ്യമാണ്’, കെജ്രിവാൾ പറഞ്ഞു.