എത്ര നിരാകരിച്ചാലും അരുണാചൽ ഇന്ത്യയുടേതാണെന്ന വസ്തുത മറയ്ക്കാനാവില്ല ; ചൈനീസ് പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ
Nov 26, 2025, 18:40 IST
അരുണാചൽ പ്രദേശ് ഇന്ത്യയുടേതല്ലെന്ന ചൈനീസ് പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. എത്ര നിരാകരിച്ചാലും അരുണാചൽ ഇന്ത്യയുടേതാണെന്ന വസ്തുത മറയ്ക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അരുണാചൽ വനിതയെ ഷാങ്ഹായി വിമാനത്താവളത്തിൽ ട്രാൻസിറ്റിനിടെ തടഞ്ഞു വെച്ചതിൽ കടുത്ത പ്രതിഷേധം അറിയിച്ചെന്നും ഇന്ത്യ അറിയിച്ചു.യുവതിയെ ശല്യപ്പെടുത്തിയില്ലെന്നും അരുണാചൽ പ്രദേശ് ചൈനയുടേതാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം നേരത്തെ പതികരിച്ചിരുന്നു.