ജ്വല്ലറിയിൽ നിന്ന് 25 കോടിയുടെ ആഭരണങ്ങൾ കൊള്ളയടിച്ച രണ്ട് പേർ അറസ്റ്റിൽ

പാട്ന : ജ്വല്ലറിയിൽ നിന്ന് 25 കോടിയുടെ ആഭരണങ്ങൾ കൊള്ളയടിച്ച ആറു പ്രതികളിൽ രണ്ട് പേർ അറസ്റ്റിൽ. വിശാല്‍ ഗുപ്ത, കുനാല്‍ കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗോപാലി ചൗക്കിലെ തനിഷ്ക് ജ്വല്ലറിയിൽ നിന്ന് ഇന്നലെ രാവിലെയാണ് ആഭരണങ്ങൾ കൊള്ളയടിച്ചത്.

രാവിലെ ജ്വല്ലറി തുറന്ന് അൽപസമയത്തിനകം തന്നെ ആറു പേർ സ്ഥാപനത്തിലേക്ക് എത്തുകയായിരുന്നു. സുരക്ഷ ജീവനക്കാരെ ആക്രമിച്ചാണ് സംഘം ജ്വല്ലറിക്കകത്ത് കടന്നത്.

ആയുധധാരികള്‍ ജീവനക്കാരോട് കൈകള്‍ ഉയര്‍ത്താന്‍ ആജ്ഞാപിക്കുന്നതും മോഷ്ടിച്ച വസ്തുക്കള്‍ പൊതിഞ്ഞ് ബാഗുകളിലാക്കി രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. 25 കോടിയോളം രൂപയുടെ വസ്തുക്കളാണ് കൊള്ളയടിച്ചെന്ന് ജ്വല്ലറി ഷോറൂം മാനേജരായ കുമാര്‍ മൃത്യുഞ്ജയ് പറഞ്ഞു.