ഐഫോൺ 16 പ്രോ മാക്സ് കടത്താൻ ശ്രമിച്ച അഞ്ച് സ്ത്രീകൾ പിടിയിൽ

 
arrest

ഹൈദരാബാദ് : യു.എ.ഇയിൽനിന്ന് ഹൈദരാബാദിലേക്ക് 10 ഐഫോൺ 16 പ്രോ മാക്സ് കടത്താൻ ശ്രമിച്ച അഞ്ച് സ്ത്രീകൾ ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിലായി. ബാഗേജ് സ്ക്രീനിങ് ഒഴിവാക്കാൻ ശ്രമിച്ചപ്പോഴാണ് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്ത്രീകൾ പിടിയിലായത്.

ഹൈദരാബാദ് സ്വദേശികളായ സ്ത്രീകൾ റാസൽഖൈമയിൽനിന്നാണ് എത്തിയത്. ഹൈദരാബാദിൽ ഉയർന്ന വിലയ്ക്ക് വിൽപന നടത്താനായി ദുബൈയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഫോണുകൾ വാങ്ങിയതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.