തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ അറസ്റ്റ് വാറന്‍റ്

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പൊടുവിച്ച് പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ കോടതി. സ്ത്രീകളെ അധിക്ഷേപിക്കുകയും വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തെന്ന കേസിൽ മുൻകൂറായി സമൻസ് അയച്ചിട്ടും എംപി കോടതിയിൽ ഹാജരാകാത്ത പശ്ചാത്തലത്തിലാണ് നടപടി.

 

കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പൊടുവിച്ച് പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ കോടതി. സ്ത്രീകളെ അധിക്ഷേപിക്കുകയും വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തെന്ന കേസിൽ മുൻകൂറായി സമൻസ് അയച്ചിട്ടും എംപി കോടതിയിൽ ഹാജരാകാത്ത പശ്ചാത്തലത്തിലാണ് നടപടി.

മൊയ്ത്രക്കെതിരായ അറസ്റ്റ് വാറന്‍റ് നടപ്പിലാക്കിയതിനെ പറ്റിയുള്ള റിപ്പോർട്ട് ഓഗസ്റ്റ് 28ന് സമർപ്പിക്കണമെന്ന് കൃഷ്ണനഗർ കോടതി നിർദേശിച്ചതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ആവർത്തിച്ചുള്ള വീഴ്ച കാരണം എംപിക്കെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പൊടുവിക്കാതെ മറ്റു വഴിയില്ലെന്ന് കോടതി പറഞ്ഞു.