'അര്‍ണബ് അതിതീവ്ര ചുഴലികാറ്റായി മാറി; ജാഗ്രതാ നിര്‍ദേശം
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അര്‍ണബ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലികാറ്റായി മാറി. നാളെ ഉച്ചയ്ക്ക് മുന്‍പായി കാറ്റ് ആന്ധ്രപ്രദേശ് തീരം തൊടും. ആന്ധ്രാപ്രദേശ്, യാനം, ഒഡീഷ തീരങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.
22 കിലോമീറ്റര്‍ വേഗത്തിലാണ് നിലവില്‍ കാറ്റിന്റെ സഞ്ചാരം. വിശാഖപട്ടണത്ത് നിന്ന് 260 കിലോമീറ്റര്‍ അകലെയും കാക്കിനടയില്‍ നിന്ന് 380 കിലോമീറ്റര്‍ അകലെയുമാണ് കാറ്റിന്റെ സ്ഥാനം
അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അര്‍ണബ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലികാറ്റായി മാറി. നാളെ ഉച്ചയ്ക്ക് മുന്‍പായി കാറ്റ് ആന്ധ്രപ്രദേശ് തീരം തൊടും. ആന്ധ്രാപ്രദേശ്, യാനം, ഒഡീഷ തീരങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.
22 കിലോമീറ്റര്‍ വേഗത്തിലാണ് നിലവില്‍ കാറ്റിന്റെ സഞ്ചാരം. വിശാഖപട്ടണത്ത് നിന്ന് 260 കിലോമീറ്റര്‍ അകലെയും കാക്കിനടയില്‍ നിന്ന് 380 കിലോമീറ്റര്‍ അകലെയുമാണ് കാറ്റിന്റെ സ്ഥാനം. തീവ്രചുഴലിക്കാറ്റായി അര്‍ണബ് മാറിയതോടെ തന്നെ ആന്ധ്രാപ്രദേശിന്റെ തീരമേഖലകളില്‍ അതിശക്തമായ കാറ്റും ആരംഭിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശിന്റെ തീരദേശ ജില്ലകളില്‍ നിന്ന് 5.70 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. 16 ജില്ലകളെയാണ് ചുഴലിക്കാറ്റ് ബാധിക്കുക.11 ജില്ലകളിലായി ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്. 1763 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കി. കടലിൽ പോയ മീൻപിടിത്ത ബോട്ടുകളെല്ലാം സുരക്ഷിതമായി തീരത്ത് അടുപ്പിച്ചു. അയൽസംസ്ഥാനമായ ഒഡിഷയും കനത്ത ജാഗ്രതയിലാണ്. ഒഡിഷയിൽ പലയിടത്തും മഴ കനത്തു കഴിഞ്ഞു.
ആന്ധ്രപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലായി 53 ട്രെയിനുകള്‍ റദ്ദാക്കി. സൈറ്റില്‍ കയറി വ്യക്തത വരുത്തിയ ശേഷം മാത്രമെ യാത്രയ്ക്ക് തയ്യാറാകാവൂ എന്ന നിര്‍ദേശം എയര്‍ ഇന്ത്യയും യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.