ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ സൈന്യം വന്‍ ആയുധശേഖരം പിടികൂടി

ജൂലൈ ആറിനാണ് കെരാന്‍ സെക്ടറിലെ ജനറല്‍ ഏരിയയില്‍ തെരച്ചില്‍ ആരംഭിച്ചതെന്ന് ചിനാര്‍ കോര്‍പ്സ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അറിയിച്ചു

 

കൃത്യമായ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ നടത്തിയതെന്ന് കരസേനയുടെ ചിനാര്‍ കോര്‍പ്സ് അറിയിച്ചു.

ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ സൈന്യം വന്‍ ആയുധശേഖരം പിടികൂടി. കെരാന്‍ സെക്ടറില്‍ നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ആയുധങ്ങള്‍ പിടിച്ചെടുത്തത്. കൃത്യമായ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ നടത്തിയതെന്ന് കരസേനയുടെ ചിനാര്‍ കോര്‍പ്സ് അറിയിച്ചു.

ജൂലൈ ആറിനാണ് കെരാന്‍ സെക്ടറിലെ ജനറല്‍ ഏരിയയില്‍ തെരച്ചില്‍ ആരംഭിച്ചതെന്ന് ചിനാര്‍ കോര്‍പ്സ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ അറിയിച്ചു. ഈ തെരച്ചിലിലാണ് ഒളിത്താവളം തകര്‍ത്തത്. അഞ്ച് എകെ സീരീസ് റൈഫിളുകള്‍, ഒമ്പത് എകെ മാഗസിനുകള്‍, ഒരു ഹാന്‍ഡ് ഗ്രനേഡ്, വന്‍തോതിലുള്ള വെടിക്കോപ്പുകള്‍, മറ്റ് യുദ്ധസാമഗ്രികള്‍ എന്നിവ ഇവിടെ നിന്ന് കണ്ടെടുത്തതായി കരസേന അറിയിച്ചു.