ജമ്മുവിൽ 7 ജെയ്ഷെ ഭീകരരെ വധിച്ച് സൈന്യം

ജമ്മു: ജമ്മുവിൽ 7 ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ച് സൈന്യം. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് സുരക്ഷാ സേന (ബി എസ് എഫ്) ഭീകരരെ കൊലപ്പെടുത്തിയത്.
 

ഡൽഹി :  ജമ്മു: ജമ്മുവിൽ 7 ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ച് സൈന്യം. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് സുരക്ഷാ സേന (ബി എസ് എഫ്) ഭീകരരെ കൊലപ്പെടുത്തിയത്. സാംബ ജില്ലയിലെ അതിർത്തിയിലാണ് സംഭവം. 10-12 തീവ്രവാദികൾ നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നു. ബാക്കിയുള്ള തീവ്രവാദികൾ പാകിസ്ഥാനിലേക്ക് രക്ഷപ്പെടുകയായിരുന്നു.

അതെ സമയം അതിർത്തി കടന്ന് പാകിസ്ഥാൻ നടത്തിയ ആക്രമണ നീക്കം തകര്‍ത്തതിനൊപ്പം തന്നെ പ്രത്യാക്രമണം നടത്തി ഇന്ത്യ പാകിസ്ഥാന് കനത്ത പ്രഹരമാണ് ഇന്നലെ രാത്രി മുതൽ നൽകിയത്. പഞ്ചാബിലും ജമ്മുവിലും രാജസ്ഥാനിലും പാക് സൈന്യം നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വിജയകരമായി ചെറുത്ത് ശക്തമായി തിരിച്ചടിച്ച രാത്രിയാണ് കടന്നുപോയത്.