അര്‍ജുൻ ടെൻഡുല്‍ക്കര്‍ - സാനിയ വിവാഹം ഉടൻ; തീയതി പ്രഖ്യാപിച്ച് കുടുംബം
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുല്‍ക്കറുടെ വിവാഹത്തീയതി പ്രഖ്യാപിച്ച് കുടുംബം.അർജുനും സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹം മാർച്ച് അഞ്ചിന് നടത്തുമെന്നാണ് ഇരുവരുടെയും കുടുംബങ്ങള്‍ അറിയിച്ചിരിക്കുന്നത്.
Updated: Jan 8, 2026, 10:12 IST
അഞ്ചാം തീയതിയാണ് പ്രധാനചടങ്ങെങ്കിലും മൂന്നാം തീയതി മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കും
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുല്‍ക്കറുടെ വിവാഹത്തീയതി പ്രഖ്യാപിച്ച് കുടുംബം.അർജുനും സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹം മാർച്ച് അഞ്ചിന് നടത്തുമെന്നാണ് ഇരുവരുടെയും കുടുംബങ്ങള്‍ അറിയിച്ചിരിക്കുന്നത്.
അഞ്ചാം തീയതിയാണ് പ്രധാനചടങ്ങെങ്കിലും മൂന്നാം തീയതി മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കും. മുംബയില്‍ വളരെ സ്വകാര്യമായിട്ടായിരിക്കും ചടങ്ങുകള്‍. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാകും പ്രവേശനം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.