ആരവല്ലി മലനിരകളിൽ പുതിയ ഖനനാനുമതി നൽകില്ലെന്ന് കേന്ദ്രസർക്കാർ
ആരവല്ലി മലനിരകളിൽ പുതിയ ഖനനാനുമതി നൽകില്ലെന്ന് കേന്ദ്രസർക്കാർ. പുതിയ ഖനനാനുമതി നൽകരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അനധികൃത ഖനനം തടയാനും ആരവല്ലി മലനിരകളുടെ സംരക്ഷണം ലക്ഷ്യമിട്ടുമാണ് നിർദേശം.
Dec 25, 2025, 19:43 IST
ആരവല്ലി മലനിരകളിൽ പുതിയ ഖനനാനുമതി നൽകില്ലെന്ന് കേന്ദ്രസർക്കാർ. പുതിയ ഖനനാനുമതി നൽകരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അനധികൃത ഖനനം തടയാനും ആരവല്ലി മലനിരകളുടെ സംരക്ഷണം ലക്ഷ്യമിട്ടുമാണ് നിർദേശം.
ഖനനം തടയേണ്ട പുതിയ മേഖലകൾ കണ്ടെത്താൻ ഐസിഎഫ്ആർഇക്ക് നിർദ്ദേശം നൽകിയതായി കേന്ദ്രം അറിയിച്ചു. നിലവിലെ ഖനന പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയതായും കേന്ദ്രം അറിയിച്ചു.