അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

 

ചെന്നൈ : അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇന്ന് പുലർച്ചെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് വീഴ്ത്തിയ ശേഷം രണ്ടുപേർ ചേർന്ന് വിദ്യാർഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ക്യാമ്പസിന് സമീപത്തെ പള്ളിയിൽ ക്രിസ്മസ് പ്രാർഥനക്കായി പോയി മടങ്ങുകയായിരുന്നു വിദ്യാർഥിനിയും സഹപാഠിയും. ക്യാമ്പസിനകത്തുവെച്ചാണ് രണ്ട് പേർ ഇവരെ ആക്രമിച്ചത്.

വിദ്യാർഥിനിയുടെ പരാതിയിൽ കോട്ടുർപുരം പൊലീസ് കേസെടുത്തു. ക്യാമ്പസിലെത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുകയാണ്.