തമിഴ്നാട്ടിൽ ബിജെപി, അണ്ണാ ഡിഎംകെ നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ നേതാക്കളുടെയും ബി ജെ പി നേതാക്കളുടെയും ഓഫീസിലും വീടുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്.

 

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ നേതാക്കളുടെയും ബി ജെ പി നേതാക്കളുടെയും ഓഫീസിലും വീടുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഇരുപതോളം ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. ബിജെപി പുതുക്കോട്ട ജില്ലാ ട്രഷററും വ്യവസായിയുമായ മുരുഗാനന്ദത്തിന്റെയും അണ്ണാ ഡിഎംകെ ഭാരവാഹികളായ രണ്ട് സഹോദരങ്ങളുടെയും വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന.

2021ലെ അണ്ണാ ഡിഎംകെ സർക്കാരിന്റെ കാലത്ത് എൽഇഡി വിളക്കുകൾക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കള്ളപ്പണ ആരോപണം ഉയർന്നിരുന്നു. ബിജെപിയുമായി വീണ്ടും സഖ്യമില്ലെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി ആവർത്തിക്കുന്നതിനിടെയാണ് ഇപ്പോൾ ഇഡി പരിശോധനയുമായെത്തിയത്.