ആന്ധ്രാപ്രദേശില്‍ പതിനഞ്ചുകാരിയെ 14 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത് രണ്ടുവര്‍ഷം; പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണി

സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയാണ്.

ആന്ധ്രാപ്രദേശില്‍ പതിനഞ്ചുകാരി രണ്ട് വര്‍ഷം തുടര്‍ച്ചയായി പീഡനത്തിനിരയായി. 14 പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയാണ്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി ആദ്യമായി ലൈംഗികാതിക്രമത്തിന് ഇരയായത്. രണ്ട് മാസം മുമ്പ് വരെ കുട്ടി പീഡനത്തിനിരയായി
 പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. അമ്മയോടൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നിട്ടും വിവരം എന്തുകൊണ്ടാണ് പൊലീസിനെ അറിയിക്കാത്തത് എന്നതുള്‍പ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.