കടം വാങ്ങിയ പണം തിരിച്ച് നല്‍കാതിരിക്കാൻ തളർന്ന് കിടക്കുന്ന ഭർത്താവിന്റെ മുന്നില്‍ വെച്ച് വയോധികയെ വെട്ടിക്കൊലപ്പെടുത്തി
കടം വാങ്ങിയ പണം തിരിച്ച് നല്‍കാതിരിക്കാൻ വയോധികയെ തളർന്ന് കിടക്കുന്ന ഭർത്താവിന്റെ മുന്നില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തി യുവാവ്.ബംഗളുരു നെലമംഗലിയിലാണ് സംഭവം.
ഹോള്‍സെയില്‍ വ്യാപാരസ്ഥാപനം നടത്തുന്ന ആളാണ് ശിവകുമാർ. പ്രതി ശോഭയില്‍ നിന്ന് എട്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നു.
ബംഗളുരു: കടം വാങ്ങിയ പണം തിരിച്ച് നല്‍കാതിരിക്കാൻ വയോധികയെ തളർന്ന് കിടക്കുന്ന ഭർത്താവിന്റെ മുന്നില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തി യുവാവ്.ബംഗളുരു നെലമംഗലിയിലാണ് സംഭവം.
പുലർച്ചെ ഭർത്താവിനൊപ്പം കട്ടിലില്‍ കിടക്കുകയായിരുന്ന ശോഭയെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ശിവകുമാർ പൊലീസിനെ സഹായിക്കാനും സജീവമായി ഉണ്ടായിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ ഫ്‌ലാറ്റിലെത്തിയ ശിവകുമാർ ശോഭയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഹോള്‍സെയില്‍ വ്യാപാരസ്ഥാപനം നടത്തുന്ന ആളാണ് ശിവകുമാർ. പ്രതി ശോഭയില്‍ നിന്ന് എട്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് നല്‍കാതിരിക്കാനും വീട്ടിലെ സ്വർണവും പണവും കവരാനുമായാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അയല്‍വാസികള്‍ക്കൊപ്പം പൊലീസിനെ സഹായിക്കാൻ ശിവകുമാറും ഉണ്ടായിരുന്നു. സിസിടിവി പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.
കൊലപാതക ശേഷം 450 ഗ്രാം സ്വർണവും ഇയാള്‍ കവർന്നു. ഏതാണ്ട് 65 ലക്ഷം രൂപ വിലവരും കവർന്ന സ്വർണത്തിന് . പ്രതി കൊലപാതകത്തിനായി ഉപയോഗിച്ച കത്തി, കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ഉപയോഗിച്ച മോട്ടോർ സൈക്കിള്‍, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസ് കണ്ടെടുത്തു.